ടിപ്പു സുൽത്താൻ

മൈസൂർ രാജാവായിരുന്ന ഹൈദർ അലിയുടെ മൂത്ത പുത്രനായിരുന്നു "മൈസൂർ കടുവ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടിപ്പു .വെറും 49 വയസ്സ് വരെ ജീവിച്ചുള്ളു എങ്കിലും ...ഇന്ത്യയുടെ ശാപം ആയി മാറിയ ബ്രിട്ടീഷ്കാരോട് ജീവന്റെ അവസാന ശ്വാസം വരെ പൊരുതിയ ആദ്യത്തെ ഇന്ത്യൻ രാജാവ് ആയിരുന്നു അദ്ദേഹം ...സൂഫി ആകാൻ ആഗ്രഹിച്ച അദ്ദേഹം ഹൈദർ അലിയുടെ ആഗ്രഹ പ്രകാരം തന്റെ പതിനേഴാമത്തെ വയസ്സിൽ രാജ്യ ഭരണം ഏറ്റെടുക്കേണ്ടി വന്നു. ഭരണ കാര്യങ്ങളിൽ പ്രത്യേകിച്ച് സൈനിക കാര്യങ്ങളിൽ, അല്ലെങ്കിൽ യോദ്ധാവെന്ന നിലയിൽ എല്ലാം ഹൈദർ അലിയേക്കാൾ നിപുണനായിരുന്നു അദ്ദേഹം. റോക്കറ്റ് ഉണ്ടാക്കുന്നതിൽ ഹൈദർ ആലി വളരെ തല്പരൻ ആയിരുന്നു എങ്കിലും അതിനെ നൂതന വിദ്യകൾ ഉപയോഗിച്ച് വിപുലപ്പെടുത്തിയത് ടിപ്പു ആയിരുന്നു ...നമ്മുടെ മുൻ പ്രസിഡണ്ട് കാലാംജി അദ്ദേഹത്തെ വിശേഷിപ്പിച്ചത് "യുദ്ധ റോക്കറ്റുകളുടെ ലോകത്തിലെ ആദ്യത്തെ ശില്പി " എന്നാണ് . ഇപ്പോഴും അന്ന് അദ്ദേഹം ഉണ്ടാക്കിയ റോക്കറ്റുകളിൽ രണ്ടെണ്ണം ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു . അദ്ദേഹം തന്റെ മതത്തിനോട് കൂടുതൽ മമത കാട്ടിയിരുന്നത് കൊണ്...