Posts

Showing posts from October, 2017

ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്

Image
ഏകദേശം 2200 വർഷങ്ങൾക്കു മുൻപേ സിൽക്ക് റൂട്ട് വഴി നമ്മുടെ കൊച്ചു കേരളത്തിലെ മുസിരിസ് തുറമുഖമായി വാണിജ്യ ബന്ധം നില നിന്നിരുന്നു ഏകദേശം പതിനാലാം നൂറ്റാണ്ട് വരെ ഈ വഴിയാണ് വാണിജ്യ ബന്ധത്തിന്  പേർഷ്യൻ, അറേബ്യൻ വ്യാപാരികൾ ഉപയോഗിച്ചിരുന്നത് എന്നുവേണം കരുതാൻ ..... ഇസ്‌ലാം മത പ്രവാചകൻ മുഹമ്മദ് നബി ഇസ്‌ലാം മതം പ്രചരിപ്പിക്കുന്നത്  ഏകദേശം 1400 വർഷങ്ങൾക്കു മുൻപാണ് ... ആ സമയത്തു കൊടുങ്ങല്ലൂർ ഭാഗം ഭരിച്ചിരുന്നത്  ചേര രാജാവായ ചേരമാൻ പെരുമാൾ ഭാസ്കര രവി വർമ്മ തമ്പുരാൻ ആയിരുന്നു ... ആ സമയത്തു വാണിജ്യത്തിനായി വന്ന   അറേബ്യൻ വ്യാപാരികൾ വഴി മുഹമ്മദ് നബിയെ കുറിച്ച്  അദ്ദേഹം അറിയാൻ ഇടവരുന്നു .... " "ചന്ദ്ര  വിഭജനം" അദ്ദേഹം മട്ടുപ്പാവിൽ കിടക്കുന്ന സമയത്തു ദർശിച്ചു എന്നും അതിനാലാണ് നബിയെ കുറിച്ചു അറിയാൻ താല്പര്യം പ്രകടിപ്പിച്ചതെന്നും പറയപ്പെടുന്നു .......ശ്രീലങ്കയിലെ ആദംസ് പീക്ക് സന്ദർശിക്കാൻ രാജാവിനോട് അനുവാദം ചോദിക്കാൻ എത്തിയ നബിയുടെ ശിഷ്യരോട്‌ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും അവരുടെ കൂടെ മക്കയിലേക്ക് നബിയെ കാണാൻ വരുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു ... ...