ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്

Image result for cheraman perumal masjidImage result for cheraman perumal masjid
ഏകദേശം 2200 വർഷങ്ങൾക്കു മുൻപേ സിൽക്ക് റൂട്ട് വഴി നമ്മുടെ കൊച്ചു കേരളത്തിലെ മുസിരിസ് തുറമുഖമായി വാണിജ്യ ബന്ധം നില നിന്നിരുന്നു ഏകദേശം പതിനാലാം നൂറ്റാണ്ട് വരെ ഈ വഴിയാണ് വാണിജ്യ ബന്ധത്തിന്  പേർഷ്യൻ, അറേബ്യൻ വ്യാപാരികൾ ഉപയോഗിച്ചിരുന്നത് എന്നുവേണം കരുതാൻ .....

ഇസ്‌ലാം മത പ്രവാചകൻ മുഹമ്മദ് നബി ഇസ്‌ലാം മതം പ്രചരിപ്പിക്കുന്നത്  ഏകദേശം 1400 വർഷങ്ങൾക്കു മുൻപാണ് ... ആ സമയത്തു കൊടുങ്ങല്ലൂർ ഭാഗം ഭരിച്ചിരുന്നത്  ചേര രാജാവായ ചേരമാൻ പെരുമാൾ ഭാസ്കര രവി വർമ്മ തമ്പുരാൻ ആയിരുന്നു ...ആ സമയത്തു വാണിജ്യത്തിനായി വന്ന  അറേബ്യൻ വ്യാപാരികൾ വഴി മുഹമ്മദ് നബിയെ കുറിച്ച്  അദ്ദേഹം അറിയാൻ ഇടവരുന്നു .... " "ചന്ദ്ര വിഭജനം" അദ്ദേഹം മട്ടുപ്പാവിൽ കിടക്കുന്ന സമയത്തു ദർശിച്ചു എന്നും അതിനാലാണ് നബിയെ കുറിച്ചു അറിയാൻ താല്പര്യം പ്രകടിപ്പിച്ചതെന്നും പറയപ്പെടുന്നു .......ശ്രീലങ്കയിലെ ആദംസ് പീക്ക് സന്ദർശിക്കാൻ രാജാവിനോട് അനുവാദം ചോദിക്കാൻ എത്തിയ നബിയുടെ ശിഷ്യരോട്‌ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും അവരുടെ കൂടെ മക്കയിലേക്ക് നബിയെ കാണാൻ വരുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു ...
അവർ ശ്രീലങ്കയിൽ പോയി തിരിച്ചു വരുന്നതിനു മുൻപായി അദ്ദേഹം തന്റെ സാമ്രാജ്യം വിഭജിച്ചു മക്കൾക്കും മരുമക്കൾക്കും അധികാരം കൈമാറുന്നു ...

മക്കയിൽ എത്തിയ അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചു " താജുദീൻ " എന്ന നാമം സ്വീകരിക്കുന്നു .....മുഹമ്മദ് നബിയുടെ ആഗ്രഹപ്രകാരം ഇസ്‌ലാം മതം പ്രചരിപ്പിക്കാൻ മലബാറിലേക്ക് തിരിച്ചു പോരുന്നതിനിടയിൽ  പ്രകൃതി ക്ഷോഭത്തിൽ പെട്ട് ഒമാനിലെ സലാല എന്ന സ്ഥലത്തു വച്ച് മരണപ്പെടുന്നു ഇപ്പോഴും അദ്ദേഹത്തിന്റെ ശവകുടീരം അവിടെ കാണാൻ സാധിക്കും .....അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പിന്നീട് മലബാർ പ്രദേശത്തു തിരിച്ചെത്തിയ " മാലിക് ദിനാർ " അരത്താളി ക്ഷേത്രം (പക്ഷെ കാഴ്ചയിൽ നാലുകെട്ട് പോലെ തോന്നിക്കും ) ഇന്നത്തെ ചേരമാൻ പെരുമാൾ മസ്ജിദ് ആക്കി രൂപപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. 

മക്കയിലേക്ക് പോകുന്നതിനു  മുൻപ് കണ്ണൂരിൽ താമസിച്ചിരുന്ന സഹോദരി ശ്രീദേവിയെ കണ്ടു താൻ മക്കയിലേക്ക് പോകുന്നു എന്നും ഇസ്‌ലാം മതം സ്വീകരിക്കുന്നു എന്നും അറിയിക്കുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം കണ്ണൂരിൽ ഉള്ള സഹോദരിയുടെ കുടുംബം ഇസ്ലാം മതം സ്വീകരിക്കുന്നു അതാണ് പിന്നീട് "അറക്കൽ രാജകുടുംബം "ആയി അറിയപ്പെട്ടിരുന്നത് .. തമ്പുരാട്ടി "അറക്കൽ ബീവി " ആയും അവരുടെ മകൻ "മുഹമ്മദ് അലി " എന്ന പേര് സ്വീകരിച്ചു "അറക്കൽ അലി രാജ " ആയും അറിയപ്പെട്ടു 

629 CE അതായത് ആറാം നൂറ്റാണ്ടിൽ  കൃത്യമായി പറഞ്ഞാൽ 1388 വർഷങ്ങൾക്കു മുൻപ് ഉള്ളതാണ് ചേരമാൻ ജുമാ മസ്ജിദ് ...ഇന്ത്യയിലെ ഏറ്റവും പഴയ മസ്ജിദ് ...ലോകത്തിലെ  തന്നെ ഏറ്റവും പഴയ രണ്ടാമത്തെ " ജുമാ മസ്ജിദ് " (വെള്ളിയാഴ്ചകളിൽ  പ്രാർത്ഥന നടക്കുന്ന മസ്ജിദ് )ആണ് ചേരമാൻ മസ്ജിദ്... നിലവിളക്കു കത്തിക്കുന്ന ഒരേയൊരു മസ്ജിദ് എന്നും പറയാം ....

ചേരമാൻ പള്ളിയുടെ സ്ഥാപകനായ മാലിക് ദിനാർ പിന്നീട് കാസർകോട് തളങ്കര എന്ന സ്ഥലത്തു വച്ചാണ് മരണപ്പെട്ടതെന്നു കരുതുന്നു ....മുഹമ്മദ് നബിയുടെ പ്രാവാചകരായ കുറച്ചു നാൾ മാത്രം മുഹമ്മദ് നബിയുടെ കൂടെ ജീവിച്ച ...കേരളത്തിൽ ജനിച്ച ചേരമാൻ പെരുമാൾ  സലാലയിലും അറേബിയയിൽ ജനിച്ച മാലിക് ദീനാർ കേരളത്തിലെ തളങ്കരയിലും ...അതായത് അറബിക്കടലിന്റെ രണ്ടു തീരങ്ങളിൽ അന്ത്യ വിശ്രമം കൊള്ളുന്നത് വിചിത്രം തന്നെ ....

Comments

Popular posts from this blog

വടക്കും നാഥൻ

ബാഹുബലിയും ജൈനമതവും

ടിപ്പു സുൽത്താൻ