ബാഹുബലിയും ജൈനമതവും
ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മനുമഹർഷിയിൽ നിന്നാണ് മനുഷ്യ ജീവിതം തുടങ്ങുന്നതെന്നാണ് സങ്കൽപം....വിഷ്ണു മത്സ്യാവതാരം എടുക്കുന്നതും ഈ സമയത്താണ്....മനു മഹർഷിയുടെ മൂന്നാമത്തെ തലമുറയിൽ നാഭിയുടെ പുത്രനാണ് ഋഷഭ നാഥൻ ....അതായത് ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കര (ജൈന സന്യാസി) ജനിക്കുന്നു ....സിന്ധു നദി തട സംസ്കാരത്തിലും ഋഷഭനാഥന്റെ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു ...ആദ്യത്തെ വേദമായ ഋഗ്വേദത്തിലും ഋഷഭ നാഥനെ കുറിച്ച് പറയുന്നു
ഋഷഭ നാഥന്റെ നൂറുമക്കളിൽ രണ്ടുപേരാണ് ബാഹുബലിയും ഭരതനും... ഋഷഭ നാഥന്റെ മൂത്ത പുത്രൻ ഭരതൻ ചക്രരത്ന സ്വന്തമാക്കുകയും മറ്റു സഹോദരന്മാരുടെ സാമ്രാജ്യങ്ങൾ അധീനതയിൽ ആക്കുകയും ചെയ്യുന്നു ...പക്ഷെ ബാഹുബലി ഇത് അംഗീകരിക്കാൻ തയ്യാറാകാത്തതിനാൽ രണ്ടുംപേരും തമ്മിൽ യുദ്ധം നടക്കുന്നു അതിൽ വിജയം വരിച്ച ബാഹുബലിയെ ചക്രം ഉപയോഗിച്ച് വധിക്കാൻ ശ്രമിക്കവേ ...ബാഹുബലിക്ക് മുന്നിൽ ചക്രം പിൻവാങ്ങുന്നു ...പക്ഷെ ആ വിജയത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാതിരുന്ന ബാഹുബലി ബാഹ്യമായ എല്ലാം ഉപേക്ഷിച്ചു ധ്യാനത്തിലൂടെ മോക്ഷം നേടുന്നതിൽ ആഗ്രഹിക്കുന്നു വർഷങ്ങളോളം ...ആഹാരം ഉപേക്ഷിച്ചുകൊണ്ട് ..വസ്ത്രം ഉപേക്ഷിച്ചുകൊണ്ടു ഒറ്റക്കാലിൽ നിന്നുകൊണ്ട് കഠിന തപസ്സു തുടരുന്നു ....ധ്യാനത്തിലൂടെ കേവലജ്ഞാനം നേടിയെടുക്കാൻ ബാഹ്യമായ തടസ്സങ്ങൾ നീക്കുക എന്നതിനാലാണ് വസ്ത്രം ഉപേക്ഷിക്കുന്നത്....പക്ഷെ എന്നിട്ടും തന്റെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയാതെ ധ്യാനത്തിൽ തുടരുന്ന ബാഹുബലിയുടെ അവസ്ഥയിൽ മനം നൊന്ത സഹോദരൻ ഭരതനും സഹോദരിമാരും ഋഷഭ നാഥനെ വിവരം ധരിപ്പിക്കുന്നു .. ഉൾക്കാഴ്ചയാൽ അതിന്റെ കാരണം ഋഷഭ നാഥൻ കണ്ടെത്തുന്നു ....ധ്യാനത്തിൽ തുടരുന്ന ബാബുബലിയിൽ താൻ നിൽക്കുന്ന ഭൂമി ഭരതന്റെ ആണല്ലോ എന്നുള്ള മാനക്കേട് അലട്ടുന്നതാണ് കേവലജ്ഞാനം നേടാൻ കഴിയാത്തതിന്റെ കാരണം. അതിനാൽ അത് ഉപേക്ഷിക്കാൻ ബാഹുബലിയെ അറിയിക്കാനായി ഭരതനെയും സഹോദരിമാരെയും നിയോഗിക്കുന്നു. അവർ ബാഹുബലിയെ ധ്യാനത്തിൽ നിന്നും ഉണർത്തുന്നു ..ഭരതന്റെ വളരെ ആദരവോടു കൂടിയ പെരുമാറ്റം ബാഹുബലിയിൽ നിന്നും നാണക്കേട് അകറ്റുകയും കേവലജ്ഞാനം നേടിയെടുക്കുകയും ചെയ്യുന്നു ...
ജ്ഞാനം നേടി മോക്ഷം പ്രാപിച്ചെങ്കിലും ബാഹുബലി ജൈനമതിൽ തീർത്ഥങ്കര ആയി അറിയപ്പെടുന്നില്ല. ഇരുപത്തിനാലു തീർത്ഥങ്കരകളിൽ ആദ്യത്തെ ഋഷഭ നാഥനും അവസാനത്തെ മഹാവീരനും ആണെന്നാണ് പറയപ്പെടുന്നത് . ഋഷഭ നാഥൻ ധ്യാനത്തിലൂടെ കേവലജ്ഞാനം നേടിയെടുത്തിട്ടും ...ധ്യാനത്തിൽ നിന്നും ഉണർന്ന് പിന്നീട് ജൈന സന്യാസിയായി അലഞ്ഞു നടന്നിരുന്നു എന്നും പറയുന്നു ...ആ സമയത്തു ഭിക്ഷയായി ആരുംതന്നെ ആഹാരം കൊടുത്തില്ല ഒരുപാട് നാളുകൾക്കു ശേഷം ഋഷഭ നാഥന് ആഹാരം ലഭിച്ചു ആ ദിവസമാണ് ജൈനമത്തിൽ "അക്ഷയ ത്രിതീയ " ആയി ആഘോഷിച്ചു വരുന്നത്....
അയോദ്ധ്യ ആണ് ഋഷഭ നാഥന്റെ ജന്മ സ്ഥലമായി പറയപ്പെടുന്നത് ...ദിഗ്വിജയം നേടിയെടുത്ത ഭരതൻ പിന്നീട് "ഭരത ചക്രവർത്തി " ആയി അറിയപ്പെടുന്നു.. ഭരത ചക്രവർത്തിയുടെ അധീനതയിൽ ആയിരുന്ന സ്ഥലമാണ് പിന്നീട് "ഭാരതം " എന്ന് അറിയപ്പെടുന്നതെന്നു മത്സ്യപുരാണം ഒഴികെയുള്ള എല്ലാ പുരാണങ്ങളിലും പറയുന്നു....
ജൈന മതത്തിൽ ദൈവം എന്ന സങ്കൽപം ഇല്ല ....തീരങ്കര (കേവലജ്ഞാനം നേടി മോക്ഷം പ്രാപിച്ച ജൈന സന്യാസികൾ) ആണ് ഇവിടെ പൂജിക്കപ്പെടുന്നത് . അഹിംസക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവിത രീതി ...മണ്ണിനടിയിൽ ഉള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ ഇവർ ഉപേക്ഷിക്കുന്നതും അതുകൊണ്ടു തന്നെ എന്ന് പറയുന്നു ....
ജൈനമതത്തിൽ ആകർഷണീയമായ മറ്റൊരു വിഷയം "സല്ലേഖന " അല്ലെകിൽ സമാധി മരണം ആണ് ....ജീവിതം അവസാനിക്കാറായി എന്ന് തോന്നുന്ന അവസരത്തിൽ ...അല്ലെങ്കിൽ കടുത്ത വ്യാധിയിൽ ...കട്ടിയുള്ള ആഹാരം ആദ്യം ഉപേക്ഷിച്ചുകൊണ്ടും പിന്നീട് പൂർണമായി ആഹാരം ഉപേക്ഷിച്ചുകൊണ്ടും സ്വയം സമാധി അടയുന്നു .....2015 ൽ ഇത് ആത്മഹത്യക്കു തുല്യം ആണെന്നും നിരോധിക്കണം എന്നും പറഞ്ഞു കോടതിയിൽ കൊടുത്ത പരാതി കോടതി നിരാകരിച്ചിരുന്നു ...കുറച്ചു നാളുകൾക്കു മുൻപും ഇതുപോലെ സമാധിക്കു ശ്രമിക്കുന്ന ഒരു അപ്പൂപ്പനെ കുറിച്ചുള്ള വാർത്ത എവിടെയോ വായിച്ചിരുന്നു ....എങ്ങിനെ അവർക്കു ഇതിനു സാധിക്കുന്നു എന്നതാണ് അത്ഭുതം ...ഒരുപക്ഷെ നൂറ്റാണ്ടുകൾക്കു മുൻപ് "നന്നങ്ങാടിയിൽ"(മലയാളം) അല്ലെങ്കിൽ "മുത്തുമക്കൾ താഴി" (തമിഴ് )യിൽ സമാധി നടത്തിയിരുന്നവർ അതായത് മരിക്കാറാകുമ്പോൾ അവരവരുടെ വലുപ്പത്തിൽ ഉള്ള വലിയ മൺ കലങ്ങൾ ഉണ്ടാക്കി ...ഭക്ഷണം പൂർണമായി ഉപേക്ഷിച്ചു ...നന്നങ്ങാടി (വലിയ മണ്കലങ്ങൾ )യിൽ കയറിയിരുന്ന് സമാധി ആയിരുന്നത് ജൈന മതത്തിൽ ഉണ്ടായിരുന്നവർ ആയിരിക്കുമോ ??? ...
അശോക ചക്രവർത്തിയുടെ പിതാമഹൻ ആയിരുന്ന "ചന്ദ്ര ഗുപ്ത മൗര്യ " ജൈന മത സന്യാസി ആയിരുന്നു . എന്നും ..സല്ലേഖന രൂപത്തിൽ സമാധി നടത്തിയതിന്റെ തെളിവുകൾ ..കർണാടകയിലെ ശ്രാവൺ ബെലഗോളയിൽ കണ്ടെടുത്തിട്ടുണ്ട് ..... ഇതിൽ നിന്നും ജൈന മതക്കാരായിരുന്നു അശോക ചക്രവർത്തി എന്ന് വ്യക്തമാണ് ...പക്ഷെ ഒരു സംശയം അഹിംസ ക്കു പ്രാധാന്യം നൽകിയ ജൈന മതത്തിൽ നിന്നും എന്തിനു അശോക ചക്രവർത്തി ബുദ്ധ മതം സ്വീകരിക്കണം ?? അതോ നമ്മൾ പാഠ പുസ്തകങ്ങളിൽ പഠിച്ച പോലെ ഹിന്ദു മതത്തിൽ നിന്നാണോ അശോകൻ ബുദ്ധ മതം സ്വീകരിച്ചത്? ഇതിനിടയിൽ ഹിന്ദു മതം എങ്ങനെ വന്നു???
ജൈന മതത്തിന്റെ സ്ഥാപകൻ മഹാവീരൻ എന്നാണ് നമ്മൾ പാഠ പുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളത് ...പക്ഷെ ഋഷഭ നാഥൻ അല്ലെ ശരിക്കും ?????
പലരും ഇപ്പോഴുള്ള ജൈന മതത്തിന്റെ ആചാരങ്ങളെ പരിഹസിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ...ഇപ്പോഴുള്ള സന്യാസികൾ ഇങ്ങനെ ധ്യാനത്തിലൂടെ കേവലജ്ഞാനം നേടി എടുത്തതായും മോക്ഷം നേടിയതായും അറിവില്ല എങ്കിലും ...അവരുടെ മതത്തിന്റെ ആചാരങ്ങൾ വിശ്വാസങ്ങൾ അവർ പാലിക്കുന്നു ...ഒരു വർഷം പോയിട്ട് ഒന്നോ രണ്ടോ ദിവസം ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തയിടത്തോളം ....കേവലജ്ഞാനം പോയിട്ട് കുറച്ചു ദിവസം എങ്കിലും ധ്യാന അവസ്ഥയിൽ തുടരാൻ കഴിയാത്തയിടത്തോളം ....ആ മത ആചാരങ്ങളെ പുച്ഛിക്കാനും പരിഹസിക്കാനും അവകാശമില്ല എന്നാണു എന്റെ അഭിപ്രായം..
ബാഹുബലിയെ പോയി കണ്ടശേഷം ഇനി ബാക്കി വിശേഷങ്ങൾ .....
Comments
Post a Comment