മന്ജാരബാദ് കോട്ട
പതിനെട്ടാം നൂറ്റാണ്ടിൽ അതായത് ഏകദേശം 225 വർഷങ്ങൾക്കു മുൻപ് മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താൻ നിർമിച്ചതാണ് ഈ കോട്ട . കാവേരി നദിയുടെ പോഷകനദിയായ ഹേമാവതി നദിയുടെ തീരത്താണ് നക്ഷത്ര രൂപത്തിൽ ഉള്ള ഈ കോട്ട ....മൈസൂരിൽ ആധിപത്യം സ്ഥാപിച്ച ശേഷം തന്റെ സാമ്രാജ്യം സുരക്ഷിതമായ രീതിയിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരുപാട് കോട്ടകൾ അദ്ദേഹം പണികഴിപ്പിച്ചിരുന്നു. അതിൽ ഒന്നാണ് ഇത് . ഇതിന്റെ പണികൾ വീക്ഷിക്കാനായി ഇവിടെ എത്തിയപ്പോൾ ചുറ്റും മഞ്ഞിനാൽ മൂടപ്പെട്ടിരുന്നതിനാൽ അദ്ദേഹം ഇതിനു "മഞ്ചരബാദ് കോട്ട "എന്ന പേര് നൽകി എന്ന് പറയപ്പെടുന്നു ഫ്രഞ്ച് രാജാക്കന്മാരുമായി നല്ലൊരു സൗഹൃദം അദ്ദേഹം നിലനിർത്തിയിരുന്നു അത് കൊണ്ട് തന്നെയാവാം ഫ്രഞ്ച് രാജാവ് ലൂയിസ് പതിനാലാമന്റെ കാലത്തെ സൈനിക എൻജിനീയർ ആയിരുന്ന സെബാസ്റ്റ്യൻ ലെ യുടെ വസ്തുനിർമാണ രീതിയിൽ ആകൃഷ്ടനായതും ഫ്രഞ്ച്കാരുടെ സഹായത്താൽ മറ്റാരും അത് വരെ പരീക്ഷിക്കാത്ത തരത്തിൽ "നക്ഷത്ര " ആകൃതിയിൽ ഒരു കോട്ട നിർമ്മിച്ചതും. സൈനിക കാര്യങ്ങളിൽ മുൻപേ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പ്രധാനമായും ആയുധങ്ങൾ സൂക്ഷിക...