Posts

ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്

Image
ഏകദേശം 2200 വർഷങ്ങൾക്കു മുൻപേ സിൽക്ക് റൂട്ട് വഴി നമ്മുടെ കൊച്ചു കേരളത്തിലെ മുസിരിസ് തുറമുഖമായി വാണിജ്യ ബന്ധം നില നിന്നിരുന്നു ഏകദേശം പതിനാലാം നൂറ്റാണ്ട് വരെ ഈ വഴിയാണ് വാണിജ്യ ബന്ധത്തിന്  പേർഷ്യൻ, അറേബ്യൻ വ്യാപാരികൾ ഉപയോഗിച്ചിരുന്നത് എന്നുവേണം കരുതാൻ ..... ഇസ്‌ലാം മത പ്രവാചകൻ മുഹമ്മദ് നബി ഇസ്‌ലാം മതം പ്രചരിപ്പിക്കുന്നത്  ഏകദേശം 1400 വർഷങ്ങൾക്കു മുൻപാണ് ... ആ സമയത്തു കൊടുങ്ങല്ലൂർ ഭാഗം ഭരിച്ചിരുന്നത്  ചേര രാജാവായ ചേരമാൻ പെരുമാൾ ഭാസ്കര രവി വർമ്മ തമ്പുരാൻ ആയിരുന്നു ... ആ സമയത്തു വാണിജ്യത്തിനായി വന്ന   അറേബ്യൻ വ്യാപാരികൾ വഴി മുഹമ്മദ് നബിയെ കുറിച്ച്  അദ്ദേഹം അറിയാൻ ഇടവരുന്നു .... " "ചന്ദ്ര  വിഭജനം" അദ്ദേഹം മട്ടുപ്പാവിൽ കിടക്കുന്ന സമയത്തു ദർശിച്ചു എന്നും അതിനാലാണ് നബിയെ കുറിച്ചു അറിയാൻ താല്പര്യം പ്രകടിപ്പിച്ചതെന്നും പറയപ്പെടുന്നു .......ശ്രീലങ്കയിലെ ആദംസ് പീക്ക് സന്ദർശിക്കാൻ രാജാവിനോട് അനുവാദം ചോദിക്കാൻ എത്തിയ നബിയുടെ ശിഷ്യരോട്‌ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും അവരുടെ കൂടെ മക്കയിലേക്ക് നബിയെ കാണാൻ വരുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു ... ...

ടിപ്പു സുൽത്താൻ

Image
മൈസൂർ   രാജാവായിരുന്ന ഹൈദർ അലിയുടെ മൂത്ത പുത്രനായിരുന്നു  "മൈസൂർ കടുവ"  എന്ന പേരിൽ  അറിയപ്പെട്ടിരുന്ന ടിപ്പു .വെറും 49 വയസ്സ് വരെ ജീവിച്ചുള്ളു എങ്കിലും ...ഇന്ത്യയുടെ ശാപം ആയി മാറിയ ബ്രിട്ടീഷ്കാരോട് ജീവന്റെ അവസാന ശ്വാസം വരെ പൊരുതിയ ആദ്യത്തെ ഇന്ത്യൻ രാജാവ് ആയിരുന്നു അദ്ദേഹം ...സൂഫി ആകാൻ ആഗ്രഹിച്ച അദ്ദേഹം   ഹൈദർ അലിയുടെ ആഗ്രഹ പ്രകാരം തന്റെ പതിനേഴാമത്തെ  വയസ്സിൽ രാജ്യ ഭരണം ഏറ്റെടുക്കേണ്ടി വന്നു.  ഭരണ കാര്യങ്ങളിൽ പ്രത്യേകിച്ച് സൈനിക കാര്യങ്ങളിൽ, അല്ലെങ്കിൽ യോദ്ധാവെന്ന നിലയിൽ എല്ലാം ഹൈദർ അലിയേക്കാൾ നിപുണനായിരുന്നു അദ്ദേഹം. റോക്കറ്റ് ഉണ്ടാക്കുന്നതിൽ ഹൈദർ ആലി വളരെ തല്പരൻ ആയിരുന്നു എങ്കിലും അതിനെ നൂതന വിദ്യകൾ ഉപയോഗിച്ച് വിപുലപ്പെടുത്തിയത് ടിപ്പു ആയിരുന്നു ...നമ്മുടെ മുൻ പ്രസിഡണ്ട് കാലാംജി അദ്ദേഹത്തെ വിശേഷിപ്പിച്ചത് "യുദ്ധ റോക്കറ്റുകളുടെ ലോകത്തിലെ ആദ്യത്തെ ശില്പി " എന്നാണ് . ഇപ്പോഴും അന്ന് അദ്ദേഹം ഉണ്ടാക്കിയ റോക്കറ്റുകളിൽ രണ്ടെണ്ണം ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു .  അദ്ദേഹം തന്റെ മതത്തിനോട് കൂടുതൽ മമത കാട്ടിയിരുന്നത് കൊണ്...

മന്ജാരബാദ് കോട്ട

Image
പതിനെട്ടാം നൂറ്റാണ്ടിൽ അതായത് ഏകദേശം 225 വർഷങ്ങൾക്കു മുൻപ് മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താൻ നിർമിച്ചതാണ് ഈ കോട്ട .  കാവേരി നദിയുടെ പോഷകനദിയായ ഹേമാവതി നദിയുടെ തീരത്താണ് നക്ഷത്ര രൂപത്തിൽ ഉള്ള ഈ കോട്ട ....മൈസൂരിൽ ആധിപത്യം സ്ഥാപിച്ച ശേഷം തന്റെ സാമ്രാജ്യം സുരക്ഷിതമായ രീതിയിൽ  വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരുപാട് കോട്ടകൾ അദ്ദേഹം പണികഴിപ്പിച്ചിരുന്നു. അതിൽ ഒന്നാണ് ഇത് . ഇതിന്റെ പണികൾ വീക്ഷിക്കാനായി ഇവിടെ എത്തിയപ്പോൾ ചുറ്റും മഞ്ഞിനാൽ മൂടപ്പെട്ടിരുന്നതിനാൽ അദ്ദേഹം ഇതിനു "മഞ്ചരബാദ് കോട്ട "എന്ന പേര് നൽകി എന്ന് പറയപ്പെടുന്നു   ഫ്രഞ്ച് രാജാക്കന്മാരുമായി നല്ലൊരു സൗഹൃദം അദ്ദേഹം നിലനിർത്തിയിരുന്നു അത് കൊണ്ട് തന്നെയാവാം ഫ്രഞ്ച് രാജാവ് ലൂയിസ് പതിനാലാമന്റെ കാലത്തെ സൈനിക എൻജിനീയർ ആയിരുന്ന സെബാസ്റ്റ്യൻ ലെ യുടെ  വസ്തുനിർമാണ രീതിയിൽ ആകൃഷ്ടനായതും  ഫ്രഞ്ച്കാരുടെ സഹായത്താൽ മറ്റാരും അത് വരെ പരീക്ഷിക്കാത്ത തരത്തിൽ "നക്ഷത്ര " ആകൃതിയിൽ ഒരു കോട്ട നിർമ്മിച്ചതും. സൈനിക കാര്യങ്ങളിൽ മുൻപേ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പ്രധാനമായും ആയുധങ്ങൾ സൂക്ഷിക...

ബാഹുബലിയും ജൈനമതവും

Image
ദശലക്ഷം വർഷങ്ങൾക്കു  മുൻപ്  ജീവിച്ചിരുന്ന മനുമഹർഷിയിൽ നിന്നാണ് മനുഷ്യ ജീവിതം തുടങ്ങുന്നതെന്നാണ് സങ്കൽപം....വിഷ്ണു മത്സ്യാവതാരം എടുക്കുന്നതും ഈ സമയത്താണ്....മനു മഹർഷിയുടെ മൂന്നാമത്തെ തലമുറയിൽ നാഭിയുടെ പുത്രനാണ് ഋഷഭ നാഥൻ ....അതായത് ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കര (ജൈന സന്യാസി) ജനിക്കുന്നു ....സിന്ധു നദി തട സംസ്‍കാരത്തിലും ഋഷഭനാഥന്റെ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു ...ആദ്യത്തെ വേദമായ ഋഗ്വേദത്തിലും ഋഷഭ നാഥനെ കുറിച്ച് പറയുന്നു  ഋഷഭ നാഥന്റെ നൂറുമക്കളിൽ രണ്ടുപേരാണ് ബാഹുബലിയും ഭരതനും...  ഋഷഭ നാഥന്റെ മൂത്ത പുത്രൻ ഭരതൻ ചക്രരത്ന സ്വന്തമാക്കുകയും  മറ്റു സഹോദരന്മാരുടെ സാമ്രാജ്യങ്ങൾ അധീനതയിൽ ആക്കുകയും ചെയ്യുന്നു ...പക്ഷെ ബാഹുബലി ഇത് അംഗീകരിക്കാൻ തയ്യാറാകാത്തതിനാൽ രണ്ടുംപേരും തമ്മിൽ യുദ്ധം നടക്കുന്നു അതിൽ വിജയം വരിച്ച ബാഹുബലിയെ ചക്രം ഉപയോഗിച്ച് വധിക്കാൻ ശ്രമിക്കവേ ...ബാഹുബലിക്ക് മുന്നിൽ ചക്രം പിൻവാങ്ങുന്നു ...പക്ഷെ ആ വിജയത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാതിരുന്ന ബാഹുബലി ബാഹ്യമായ എല്ലാം ഉപേക്ഷിച്ചു ധ്യാനത്തിലൂടെ മോക്ഷം നേടുന്നതിൽ ആഗ്രഹിക്കുന്നു ...

തഞ്ചാവൂർ പെരിയ കോവിൽ

ചോളരാജാക്കന്മാരിൽ പ്രബലനായ രാജരാജചോളന്റെ തലസ്ഥാന നഗരിയിലേക്ക് ഒരു യാത്ര .... വളരെ പെട്ടെന്ന് എടുത്ത തീരുമാനം ആയതുകൊണ്ട് റിസർവേഷൻ ഇല്ലാതെയുള്ള യാത്രയുടെ "പരമാനന്ദം " ശരിക്കും അനുഭവിച്ചു... സംഗീതത്തിനും , നാട്യകലകൾക്കും , വസ്തുവിദ്യയിലും ,ശില്പങ്ങളിലും പ്രശസ്തിയാർജ്ജിച്ച തഞ്ചാവൂർ ....തമിഴ്നാടിന്റെ ധാന്യ കലവറ എന്ന് അറിയപ്പെടുന്ന തഞ്ചാവൂർ.....കാവേരി നദിയാൽ അനുഗ്രഹീതമായ തഞ്ചാവൂർ ...ഇനിയും വർണ്ണനകൾ ഏറെയുണ്ട് അതുകൊണ്ടു ഇത്ര മതി  രാവിലെ 9 മണിയോടെ തഞ്ചാവൂർ എത്തിച്ചേർന്നു ...റയിൽവേ സ്റ്റേഷന്റെ അടുത്ത് റൂം എടുത്തു ...ആദ്യം പെരിയകോവിൽ ആയിരുന്നു ലക്‌ഷ്യം .... റെയിൽവേ സ്റ്റേഷനിൽ നിന്നും ബസിൽ പഴയ ബസ് സ്റ്റാൻഡിൽ പോയി ഇറങ്ങി (2.5km) കുറച്ചു നടന്നാൽ കോവിലിൽ എത്തിച്ചേരാം .... ഒമ്പതാം നൂറ്റാണ്ടിൽ ചോളരാജാവായ രാജ രാജ ചോളൻ തന്റെ സാമ്രാജ്യം വിപുലീകരിച്ചു ഇന്ത്യയുടെ പാതി ഭാഗവും   പിന്നെ കടൽ കടന്ന് ശ്രീലങ്ക ,സുമാത്ര ,മലേഷ്യ ,കംബോഡിയ അങ്ങനെ ഒരുപാടു സ്ഥലങ്ങളിൽ തന്റെ ആധിപത്യം സ്ഥാപിച്ചെടുത്തു ... അതിന്റെ സന്തോഷത്തിൽ തന്റെ ഇഷ്ട ദൈവമായ കൈലാസ നാഥന്റെ പ്രീതിക്കായി പണികഴിപ്പിച്ച ...

രാമേശ്വരം യാത്ര

ചെന്നൈ യിൽ നിന്നും ട്രെയിനിൽ രാമേശ്വരം റെയിൽവേ സ്റ്റേഷൻ എത്തിച്ചേരുമ്പോൾ സമയം വെളുപ്പിന് 4.30. അവിടെ നിന്നും ഓട്ടോയിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന രാമനാഥസ്വാമി ക്ഷേത്രത്തിൽ എത്തി.ക്ഷേത്രത്തിനടുത്തു റൂം എടുത്തു .ലഗേജ് റൂമിൽ വച്ച് തോർത്ത് മാത്രം എടുത്ത് ...ആദ്യത്തെ സ്നാനത്തിനായി ക്ഷേത്രത്തിന്റെ എതിർഭാഗത്തു കിടക്കുന്ന അഗ്നിതീർത്ഥത്തിലേക്കു പോയി ...ബംഗാൾ ഉൾക്കടലാണ് അഗ്നിതീർത്ഥം എന്നറിയപ്പെടുന്നത് . അതിനു ശേഷം ക്ഷേത്രത്തിനുള്ളിൽ 22 തീർത്ഥങ്ങളിൽ സ്നാനം ചെയ്യുന്നതിനായി ...ക്യുവിൽ നിന്ന് ടാഗ് കെട്ടി ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശിച്ചു  " മഹാലക്ഷ്മി തീർത്ഥം " മുതൽ "കോടി തീർത്ഥം" വരെയുള്ള 22 തീർത്ഥങ്ങൾ രാമന്റെ ധനുസ്സിലെ 22 വില്ലുകളെയാണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു . 22 തീർത്ഥങ്ങളിലും 22 സ്വാദാണ് എന്നാണ് പറയപ്പെടുന്നത് (എന്തായാലും ഉപ്പു രസം ഇല്ല ).22 തീർത്ഥങ്ങളിലെ സ്നാനം കഴിഞ്ഞപ്പോൾ വല്ലാത്തൊരു അനുഭൂതി ആയിരുന്നു ...നനഞ്ഞ വസ്ത്രത്തിൽ ക്ഷേത്ര ദർശനം നിഷിദ്ധം ആയിരുന്നതുകൊണ്ട് ..വീണ്ടും റൂമിൽ പോയി ഡ്രസ്സ് മാറി ക്ഷേത്ര ദർശനത്തിനായി പോയി . ലോകത്തിലെ ഏറ്റവും വല...

വടക്കും നാഥൻ

തെക്കു ഭാഗത്തെ കൈലാസം അല്ലെങ്കിൽ തെങ്കൈലാസം  എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം വടക്കുംനാഥ ക്ഷേത്രം  ഏഴാം നൂറ്റാണ്ടിലെ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനാൽ നിർമിതമായ  വടക്കുംനാഥ ക്ഷേത്രം   പിന്നെ    ശക്തൻ തമ്പുരാൻ കൊട്ടാരം  എന്നിവ  2012 ൽ ,  യുനെസ്കോ യുടെ ഹെറിറ്റേജ് സൈറ്റിൽ ഇടംപിടിച്ചിരുന്നു എന്നതിൽ  അത്ഭുതപ്പെടാനില്ല ...അത്രയേറെ മനോഹരമാണ് തെങ്കൈലാസം .ഇവിടത്തെ കൂത്തമ്പലം 1300 വർഷം പഴക്കമുണ്ട് എന്ന് തെളിയിക്കപ്പെട്ടിരുന്നു . 21 തവണ ക്ഷത്രിയരെ നാമാവശേഷമാക്കിയ പരശുരാമൻ തന്റെ പാപം തീർക്കാൻ സ്ഥലം മുഴുവൻ ബ്രഹ്മണർക്കു ദാനം ചെയ്‌തതിനാൽ തനിക്കു തപസ്സിനായി ഇടം ഇല്ലാതെ വരുണനോട് അഭ്യർത്ഥിച്ചതിന്റെ ഫലമായി ഉണ്ടായതാണ് ഈ സ്ഥലം എന്ന് പറയപ്പെടുന്നു ...പരശുരാമന്റെ താല്പര്യപ്രകാരം ശിവനും ഗണങ്ങളും പ്രത്യക്ഷ പ്പെട്ട  സ്ഥലമാണ് തിരു ശിവ പേരൂർ അവിടെ ഒരു വലിയ ശിവലിംഗം കാണപ്പെടുകയും ചെയ്തു ...ആ സ്ഥലമാണ് ഇന്ന് ശ്രീമൂലസ്ഥാനം എന്ന പേരിൽ ഒരു വലിയ ആലിൻ ചുവട്ടിൽ കാണപ്പെടുന്നത്‌ . പിന്നീട് കൊച്ചി രാജാക്കന്മാരുടെ കാലത്തു ഈ ശിവലിംഗം ഇപ്പോൾ കാണുന്ന സ്...